Select Your Language

Notifications

webdunia
webdunia
webdunia
webdunia

ന്യൂനമർദം അതിന്യൂനമർദമായി മാറുന്നു; അഞ്ച് ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

ന്യൂനമർദം അതിന്യൂനമർദമായി മാറുന്നു; അഞ്ച് ജില്ലകളിൽ കനത്ത മഴക്ക് സാധ്യത
, ഞായര്‍, 7 ഒക്‌ടോബര്‍ 2018 (10:39 IST)
അറബിക്കടലിൽ ലക്ഷദ്വീപിനു സമീപം രൂപംകൊണ്ട ന്യൂനമർദം അതിന്യൂനമർദമായി രൂപകം കൊള്ളുന്നു. ഞായറഴ്ച രാത്രിയോടെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുമെന്നാണ് കണക്കക്കപ്പെടുന്നത്. ചുഴലിക്കാറ്റ് കേരള തീരത്ത് അടുക്കില്ലെങ്കിലും ചൊവ്വാഴ്ചവരെ സംസ്ഥാനത്ത് ശക്തമായ മഴ ഉണ്ടാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 
 
വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയുണ്ടാകും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് കഴിഞ്ഞദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു. കളക്ടമാർ ജാഗ്രത തുടരാൻ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽ അതി പർക്ഷുബധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്
 
തീരപ്രദേശങ്ങളിൽ 40 കിലോമീറ്റർ മുതൽ 60 കിലോമീറ്റർവരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതുള്ളതിനാൽ തീരപ്രദേശത്തുള്ളവർ പ്രത്യേഗം ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒമാൻ, യമൻ തിരങ്ങളിലേക്കാണ് ചുഴലിക്കറ്റ് സഞ്ചരിക്കുന്നത്. മണിക്കൂറിൽ 90100 കിലോമീറ്ററാണ് ചുഴലിക്കാറ്റിന്റെ വേഗതയെങ്കിലും ഒമാൻ തീരത്തെത്തുമ്പോഴേക്കും കാറ്റിന്റെ ശക്തി കുറയും എന്നാണ് കണക്കാക്കപ്പെടുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല സ്ത്രീപ്രവേശനത്തിൽ നിലപാട് കടുപ്പിച്ച് തന്ത്രി കുടുംബം; മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ നിന്നും പിൻ‌മാറി