Publish Date: Wed, 18 May 2022 (15:45 IST)
Updated Date: Wed, 18 May 2022 (15:49 IST)
ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഞായറാഴ്‌ച വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് സംസ്ഥാനത്ത് എല്ലായിടത്തും മഴ മുന്നറിയിപ്പുണ്ട്. തൃശൂർ,പാലക്കാട്,മലപ്പുറം ജില്ലകളിൽ തീവ്രമഴയാണ് പ്രവചിക്കുന്നത്. ഇവിടങ്ങളിൽ ഓറഞ്ച് അലർട്ടും തെക്കൻ, മധ്യകേരളത്തിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
നാളെയും വടക്കൻ കേരളത്തിൽ തീവ്രമഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. അറബികടലിനും കേരളത്തിനും മുകളിൽ നിൽക്കുന്ന ചക്രവാതചുഴിയാണ് ശക്തമായ മഴയ്ക്ക് കാരണം.