Publish Date: Sun, 08 Oct 2023 (12:00 IST)
Updated Date: Sun, 08 Oct 2023 (12:05 IST)
സംസ്ഥാനത്ത് അടുത്തയാഴ്ചയോടെ തുലാവര്‍ഷം ആരംഭിക്കാന്‍ സാധ്യത. തിങ്കളാഴ്ച മുതല്‍ മലയോര മേഖലകളിലും കിഴക്കന്‍ പ്രദേശങ്ങളിലും വൈകുന്നേരങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വിദഗ്ധര്‍ അറിയിക്കുന്നു. ഈ മാസം പകുതിയോടെ തുലാവര്‍ഷം പൂര്‍ണ്ണതോതില്‍ സംസ്ഥാനത്തെത്തും. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള തുലാവര്‍ഷ കലണ്ടറില്‍ സാധാരണയിലും കൂടുതല്‍ മഴ സംസ്ഥാനത്ത് ലഭിക്കുമെന്നാണ് കാലാവസ്ഥാ ഏജന്‍സികളുടെ പ്രവചനം.
തെക്കന്‍ ജില്ലകളിലാകും വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുക. പത്തിന് മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍,വയനാട് ജില്ലകളിലും പതിനൊന്നിന് എറണാകുളം,ഇടുക്കി,ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് ഉടനീളം വരണ്ട കാലാവസ്ഥ തുടരും.