Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചക്രവാതച്ചുഴി ന്യൂനമർദ്ദമായേക്കാം, സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

മഴ
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. കർണാടക തീരത്തായുള്ള ന്യൂനമർദ്ദപാത്തിയുടെ സ്വാധീനഫലമായാണ് നിലവിലെ മഴ. നാളെയോടെ മഴ കുറയുമെങ്കിലും ശനിയാഴ്ചയോടെ തെക്ക്- കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടും. ഇത് 48 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറിയേക്കാമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
 
നേരിട്ട് ബാധിക്കില്ലെങ്കിലും പുതുതായി ഉണ്ടാകുന്ന ന്യൂനമർദ്ദത്തിൻ്റെ സ്വാധീനഫലമായി അടുത്തയാഴ്ച മഴ വീണ്ടും സജീവമായേക്കും. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട,എറണാകുളം,ഇടുക്കി,തൃശൂർ,പാലക്കാട്,മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വന്ദേ ഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു