Publish Date: Wed, 03 May 2023 (15:03 IST)
Updated Date: Wed, 03 May 2023 (15:05 IST)
മഴ ശക്തമായ സാഹചര്യത്തില്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഓറഞ്ച് അലര്‍ട്ട്. പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനത്തില്‍ ദേശീയ തലസ്ഥാനമായ ന്യൂദല്‍ഹിയില്‍ അടുത്ത രണ്ട് ദിവസം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ജമ്മുകാശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പഞ്ചാബ്, ഹര്യാന എന്നിവിടങ്ങളിലും മഴ മുന്നറിയിപ്പുണ്ട്.