Publish Date: Thu, 21 Jun 2018 (17:44 IST)
Updated Date: Thu, 21 Jun 2018 (17:46 IST)
കേരളാ ലക്ഷ്വദ്വീപ് തീരങ്ങളിൽ അടുത്ത 24 മണിക്കൂറിനുള്ളി കനത്ത മഴക്കും കാറ്റിനും സാധ്യതയെന്ന് കാലവസ്ഥ നിരീക്ഷണകേന്ദ്രം. 35 മുതൽ 45 കിലോമീറ്റർ വേഗതയിൽ വരെ കാറ്റു വീശിയേക്കാം. ചില അവസരങ്ങളിൽ 55 കിലോമീറ്റർ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്.
സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകികഴിഞ്ഞു. അറബിക്കടലിന്റെ മധ്യകിഴക്കന്‍, മധ്യപടിഞ്ഞാറന്‍, തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ദമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. തിരകൾ ഉയർന്നേക്കാം എന്നതിനാൽ തീരപ്രദേശങ്ങളിലുള്ളവരും വിനോദ സഞ്ചാരികളും ജാഗ്രത പാലിക്കണം.