ഇന്ത്യൻ ബാങ്കുകളിൽ നിന്നും നിന്നും 9000 കോടി രൂപ കടമെടുത്ത് വിദേശത്തെക്ക് മുങ്ങിയ വിജയ് മല്യയെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് കിംഗ്ഫിഷർ ജീവനക്കാരുടെ വികാര നിർഭരമായ കത്ത്. കമ്പനി പൂട്ടി ആറ് വർഷം കഴിഞ്ഞിട്ടും ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കാത്ത ജീവനക്കാരാണ് നടപടി ആവശ്യപ്പെട്ട് നരേന്ദ്ര മോദിക്ക് കത്തയച്ചത്.
‘ലണ്ടനിലും മറ്റു വിദേശ രാജ്യങ്ങളിലും കിംഗ്ഫിഷറിൽ ജോലി ചെയ്തിരിന്ന ജീവനക്കാർക്കെല്ലാം ശമ്പളവും മറ്റു അനൂകുല്യങ്ങളും നൽകി കഴിഞ്ഞു. ഇന്ത്യയിൽ മാത്രമാണ് ഇത് നൽകാത്തത്. മല്യയുടെ കയ്യിൽ ചോര പുരണ്ടിരിക്കുന്നു അയാളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നേ മതിയാകൂ‘ എന്നും ജീവനക്കാർ പ്രധാനമന്ത്രിക്കയച്ച കത്തിൽ പറയുന്നു.
നേരത്തെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കണം എന്നാവഷ്യപ്പെട്ട് ജീവനക്കാർ നിരാഹാര സമരം ഉൾപ്പെടെ നടത്തിയിരുന്നു. ജീവനക്കാരുടെ പി എഫ് തുക പോലും പിൻവലിക്കാനകാത്ത സാഹചര്യത്തിലാണ്. ഇവർ പ്രധാനമന്ത്രിക്ക് കത്തയച്ചത്. അതേസമയം കിംഗ് ഫിഷർ ജീവനക്കാർ നൽകിയ പരാതിയിൽ പൊലീസ് നടപടി തുടരുകയാണ്.