Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവിധ കാലാവസ്ഥ കേന്ദ്രങ്ങള്‍ ഇന്നത്തെ മഴ സാധ്യത പ്രവചിച്ചിരിക്കുന്നത് ഇങ്ങനെ

വിവിധ കാലാവസ്ഥ കേന്ദ്രങ്ങള്‍ ഇന്നത്തെ  മഴ സാധ്യത പ്രവചിച്ചിരിക്കുന്നത് ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 18 മെയ് 2022 (12:43 IST)
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍  വ്യാപകമായ മഴക്ക് സാധ്യത. കാസറഗോഡ്, കണ്ണൂര്‍,വയനാട്, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട അതി ശക്തമായ മഴക്ക് സാധ്യതയെന്നാണ്. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM  കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.
 
National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന്  കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യത. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ശക്തമായ / അതിശക്തമായ മഴ സാധ്യതയെന്നാണ്. European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ വ്യാപകമായ മഴ സാധ്യത.കാസറഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാസർകോട് ചെറുവത്തൂരിൽ പരിശോധനയ്ക്കയച്ച 30ൽ 24 സാമ്പിളുകളിലും ഷിഗെല്ല സാന്നിധ്യം