Publish Date: Thu, 06 Apr 2023 (09:42 IST)
Updated Date: Thu, 06 Apr 2023 (09:44 IST)
കനത്ത കാറ്റിലും മഴയിലും കൊല്ലത്തും പത്തനംതിട്ടയിലും മരം ദേഹത്ത് വീണു രണ്ടുപേര്‍ മരിച്ചു. കൊല്ലം ഇഞ്ചിക്കാട് സ്വദേശിനി 62 കാരിയായ ലളിതകുമാരിയും പത്തനംതിട്ട നെല്ലിമുകള്‍ സ്വദേശി 32 കാരനായ മനുമോഹനുമാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. മഴ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ റബ്ബര്‍ മരം വീണാണ് ലളിതകുമാരി മരണപ്പെട്ടത്.
ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അടൂരില്‍ വച്ച് സ്‌കൂട്ടര്‍ യാത്രികനായ മനുമോഹന്റെ ദേഹത്ത് മരം വീഴുകയായിരുന്നു. സംഭവ സ്ഥലത്തു വച്ച് തന്നെ മനുമോഹന്‍ മരിച്ചതായാണ് വിവരം.