Publish Date: Thu, 06 Jul 2023 (13:26 IST)
Updated Date: Thu, 06 Jul 2023 (13:29 IST)
സംസ്ഥാനത്ത് നാളെ വൈകുന്നേരത്തോടെ മഴ ദുര്‍ബലമാകുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കാലവര്‍ഷം വെള്ളിയാഴ്ച വൈകുന്നേരത്തോടെ ദുര്‍ബലമാവുകയും അടുത്ത ബുധനാഴ്ചയോടെ വീണ്ടും ശക്തിയാര്‍ജ്ജിച്ചേക്കുമെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. താലൂക്ക് ഉദ്യോഗസ്ഥര്‍ ഇതിന് നേതൃത്വം നല്‍കും. സര്‍ക്കാര്‍ എല്ലാ ജില്ലകളിലേയും കളക്ടര്‍മാരുമായി ദിവസവും രാവിലെ ആശയ വിനിമയം നടത്തി, സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. ഏത് സാഹചര്യത്തെ നേരിടാനും സര്‍ക്കാര്‍ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.