Publish Date: Thu, 20 Jul 2023 (08:12 IST)
Updated Date: Thu, 20 Jul 2023 (08:16 IST)
സംസ്ഥാനത്ത് ഇന്ന് മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് എല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ നാളെയും ഇതേ ജില്ലകളില്‍ എല്ലോ അലര്‍ട്ട് ആണ്. മറ്റന്നാള്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത നിലനില്‍ക്കുകയാണ്. ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട്. ഇത് ശക്തി പ്രാപിച്ചു ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.