Publish Date: Tue, 31 May 2022 (07:47 IST)
Updated Date: Tue, 31 May 2022 (07:51 IST)
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശമുണ്ട്.
ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വീധീനത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. 115 മില്ലിമീറ്റര്‍ മഴ 24മണിക്കൂറില്‍ ലഭിച്ചേക്കാവുന്ന അലര്‍ട്ടാണ് യെല്ലോ അലര്‍ട്ട്.