രാജമല മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണം 62 ആയി. ഇനി എട്ട് പേരെയാണ് കണ്ടെത്താനുള്ളത്. നായകള്‍ക്ക് മൂന്നാറിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിനാല്‍ ഡോഗ് സ്‌ക്വാഡിന്റെ സേവനം അവസാനിപ്പിച്ചു. ഈമാസം ആറിന് നാടിനെ നടുക്കിയ അപകടത്തില്‍ 12പേരാണ് രക്ഷപ്പെട്ടത്.
അതേസമയം ആപകടം നടന്നിട്ട് ഇന്ന് പതിനേഴാം ദിവസമാണ്. മണ്ണിനടിയില്‍ അകപ്പെട്ട ശരീരങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്ന ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ സംവിധാനം ഉപയോഗിച്ചാണ് പെട്ടിമുടിയില്‍ തിരച്ചില്‍ നടക്കുന്നത്. ആറു മീറ്റര്‍ ആഴത്തില്‍ വരെ സിഗ്‌നല്‍ സംവിധാനമെത്തുന്ന റഡാറുകളാണ് തിരച്ചിലിന് ഉപയോഗിക്കുന്നത്.