ഡല്‍ഹി: ഡല്‍ഹിയില്‍ താമസമാക്കിയ 29.1 ശതമാനം ആളുകൾക്കും കൊവിഡ് ബാധിച്ചതായി കണ്ടെത്തൽ. ഡൽഹിയിൽ നടത്തിയ സിറോ സർവേയിൽ കൊവീഡിന് എതിരായ ആന്റിബൊഡി ആളുകളിൽ രൂപപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏകദേശം 60 ലക്ഷം ആളുകളെ കൊറോണ വൈറസ് ബാധിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. 2 കോടിയാണ് ഡൽഹിയിലെ ആകെ ജനസഖ്യ.
4 മുതൽ 8 മാസം വരെ ആളുകളുടെ ശരീരത്തില്‍ ആന്റിബോഡികള്‍ നിലനിൽക്കാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 11 ജില്ലകളിൽ നിന്നുമായി വിവിധ പ്രായക്കാരിൽനിന്നും സാംപിളുകൾ ശേഖരിച്ച് നടത്തിയ സർവേയിലാണ് നിരവധിപേർക്ക് അവർപോലുമറിയാതെ കൊവിഡ് വന്ന് മാറിയതായി കണ്ടെത്തിയത്. സൗത്ത് ഈസ്റ്റ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗവ്യാപനം ഉണ്ടായത് എന്നും കണ്ടെത്തി. ആന്റിബോഡി കണ്ടെത്തിയവരില്‍ 32.2 ശതമാനം പേര്‍ സ്ത്രീകളാണ്. 23.48 ശതമാനം പേരില്‍ ആന്റിബോഡി രൂപപ്പെട്ടതായി സർവേയിൽനിന്നും വ്യക്തമായിട്ടുണ്ട്.