Publish Date: Mon, 17 Aug 2020 (09:22 IST)
Updated Date: Mon, 17 Aug 2020 (09:24 IST)
രാജമല മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണം 58ആയി. ഇന്നലെ രണ്ടുപേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചിന്നത്തായി(62), മുത്തുലക്ഷ്മി(22) എന്നിവരുടെ മൃതദേഹമാണ് നല്ലതണ്ണിയാറിലെ ഗ്രാവല്‍ബാങ്ക് സിമന്റ് പാലം ഭാഗത്ത് നിന്ന് കണ്ടെത്തിയത്. കണ്ണന്‍ദേവന്‍ കമ്പനിയുടെ കണക്കുകള്‍ പ്രകാരം ഇനി 12 പേരെയാണ് കണ്ടെത്താനുള്ളത്.
ഫോറസ്റ്റ് വാച്ചറായ മുരുകേശന്റെ നായകളാണ് ഞായറാഴ്ച ചിന്നത്തായിയുടെ മൃതദേഹം കണ്ടെത്താന്‍ തെരച്ചില്‍ പ്രവര്‍ത്തകരെ സഹായിച്ചത്. ടൈഗര്‍, റോസി എന്നീ നായ്ക്കളാണ് ഇന്ന് സേനയക്ക് സഹായമായത്. മൃതദേഹം കണ്ടെടുത്ത പുഴയോരത്ത് നിന്ന് പതിവില്ലാതെ നായ്ക്കള്‍ കുരയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ അവിടം കേന്ദ്രീകരിച്ച നടത്തിയ തിരച്ചിലിലാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. അതേ സ്ഥലത്തിന് അടുത്ത് നിന്ന് തന്നെയാണ് രണ്ടാമത്തെ മൃതദേഹവും കണ്ടെടുത്തത്.