Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരം ജില്ലയില്‍ ഏഴു കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഏഴു കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു

ശ്രീനു എസ്

തിരുവനന്തപുരം , തിങ്കള്‍, 17 ഓഗസ്റ്റ് 2020 (08:43 IST)
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഏഴു പ്രദേശങ്ങള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ കാലടി വാര്‍ഡിലെ (55) മുദ്രാ നഗര്‍, കുര്യാത്തി വാര്‍ഡിലെ (73) ചെട്യാര്‍മുക്ക്, നെട്ടയം വാര്‍ഡിലെ (33) ചീനിക്കോണം എന്നിവയും നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലെ ഇരുമ്പില്‍(23ാം വാര്‍ഡ്), പാങ്ങോട് ഗ്രാമ പഞ്ചാത്തിലെ മണക്കോട് (രണ്ടാം വാര്‍ഡ്), നന്ദിയോട് പഞ്ചാത്തിലെ കാളിപ്പാറ(4), നന്ദിയോട്(8) എന്നീ വാര്‍ഡുകളുമാണു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. 
 
ഇവിടങ്ങളില്‍ നിലവില്‍ അനുവദിച്ചിട്ടുള്ള ലോക്ക്ഡൗണ്‍ ഇളവുകള്‍ ബാധകമായിരിക്കില്ല. പൊതു പരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളുടെ സമീപ പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു. അതേസമയം രോഗവ്യാപനം നിയന്ത്രണവിധേയമായതിനെത്തുടര്‍ന്നു നന്ദിയോട് പഞ്ചായത്തിലെ കുരുന്താലി വാര്‍ഡിനെ (5) കണ്ടെയ്ന്റ്മെന്റ് സോണില്‍നിന്ന് ഒഴിവാക്കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗായകന്‍ എസ്പി ബാലസുബ്രമണ്യത്തിന്റെ ആരേഗ്യനിലയില്‍ പുരോഗതി; ആളുകളെ തിരിച്ചറിയുന്നു