Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്നാം വിവാഹത്തിനു രണ്ടാം ഭാര്യയുടെ കാറിൽ; യുവാവിനെ കൈയ്യോടെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ച് ഭാര്യമാർ

വിവാഹം

ചിപ്പി പീലിപ്പോസ്

, ചൊവ്വ, 17 മാര്‍ച്ച് 2020 (12:34 IST)
ആദ്യ രണ്ട് വിവാഹങ്ങൾ മറച്ച് വെച്ച് മൂന്നാമതും വിവാഹത്തിനു തയ്യാറായ യുവാവിനെ കൈയ്യോടെ പിടികൂടി ഭാര്യമാർ. കൊല്ലത്താണ് സംഭവം. വാളകം അറയ്ക്കൽ ലോലിതാ ഭവനിൽ അനിൽകുമാറിനെയാണ്(38) പൊലീസ് അറസ്റ്റ് ചെയ്തത്. 
 
രണ്ട് വിവാഹം കഴിഞ്ഞതാണെന്ന കാര്യം മറച്ച് വെച്ചാണ് അനിൽ മൂന്നാം വിവാഹത്തിനൊരുങ്ങിയത്. രണ്ടാം ഭാര്യയിൽ നിന്നും 60,000 രൂപയും സ്വർണവും അപഹരിച്ച ശേഷം ഇവരുടെ കാറിലാണ് ഇയാൾ കാഞ്ഞാവെളിയിൽ എത്തിയത്. സംഭവം അറിഞ്ഞ രണ്ടാംഭാര്യ ആദ്യഭാര്യയെ വിവരം അറിയിക്കുകയും ഇരുവരും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
 
2005ൽ വാളകം സ്വദേശിനിയെ വിവാഹം കഴിച്ച അനിൽകുമാർ 2014ൽ തിരുവനന്തപുരം സ്വദേശിനിയെ വിവാഹം കഴിച്ചു. ആദ്യ വിവാഹം മറച്ചുവെച്ചായിരുന്നു രണ്ടാം വിവാഹം. നാലു മാസം മുൻപ് കാഞ്ഞാവെളിയിൽ വാടകയ്ക്കു താമസിച്ചു വന്ന യുവതിയെ പരിചയപ്പെട്ടു. ഇവരെയാണ് ഇന്നലെ വിവാഹം ചെയ്യാനൊരുങ്ങിയെത്തിയത്. വിവരം അറിഞ്ഞ ഭാര്യമാർ കയ്യോടെ പിടിച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘നിപ്പയെ അതിജീവിച്ചവരാണ് നമ്മൾ, കൊറോണയെ ജാഗ്രതയോടെ നേരിടാം ’ - ദുൽഖർ സൽമാൻ