Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുരുതര സുരക്ഷാവീഴ്‌ച; രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ പൊലീസിന്റെ വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ന്നു

ഗുരുതര സുരക്ഷാവീഴ്‌ച; രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ പൊലീസിന്റെ വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ന്നു

ഗുരുതര സുരക്ഷാവീഴ്‌ച; രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ പൊലീസിന്റെ വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ന്നു
തിരുവനന്തപുരം , തിങ്കള്‍, 6 ഓഗസ്റ്റ് 2018 (14:15 IST)
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശത്തിനിടെ പൊലിസിന്റെ സുരക്ഷാവീഴ്‌ച. തിരുവനന്തപുരത്ത് പൊലീസിന്റെ വയർലസ് സന്ദേശങ്ങൾ ചോര്‍ന്നു.

കരമനയിലെ ഓഫ് റോഡ് എന്ന സ്ഥാപനത്തിലെ വയർലസ് സെറ്റില്‍ പൊലീസിന്റെ സന്ദേശങ്ങള്‍ എത്തുകയായിരുന്നു. കേന്ദ്ര സർക്കാരിന്റെ മോണിറ്ററിംഗ് സെൽ വിഭാഗമാണ് സന്ദേശങ്ങൾ ചോർന്നെന്ന് കണ്ടെത്തിയത്.

പരിശോധനയില്‍ സ്ഥാപനത്തിൽ നിന്ന് രണ്ട് വയര്‍ലസ് സെറ്റുകള്‍ പിടിച്ചെടുത്തു. സ്ഥാനപത്തിനെതിരെ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.  

അതേസമയം, പൊലീസ് വയർലസിൽ കൈമാറുന്ന സന്ദേശങ്ങൾ എങ്ങനെ ഈ വയർലസ് പിടിച്ചെടുത്തുവെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാര്‍കോഴ കേസില്‍ വിജിലന്‍സിനെ വിമർശിച്ച് കോടതി