Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൗരത്വ ബില്‍ നടപ്പാക്കില്ലെന്ന് രമേശ് ചെന്നിത്തല

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൗരത്വ ബില്‍ നടപ്പാക്കില്ലെന്ന് രമേശ് ചെന്നിത്തല

ശ്രീനു എസ്

, തിങ്കള്‍, 15 ഫെബ്രുവരി 2021 (12:43 IST)
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൗരത്വ ബില്‍ നടപ്പാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയും ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയും എടുത്ത കേസുകള്‍ സംസ്ഥാനസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
 
കൂടാതെ പിഎസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നും തൊഴില്‍ രഹിതരെ സര്‍ക്കാര്‍ വെല്ലുവിളിക്കരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.അതേസമയം ബിജെപി പിണറായി വിജയന്റെ പേരിലാണ് യാത്ര നടത്തുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബസില്‍ മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തു; തര്‍ക്കം കത്തിക്കുത്തിലെത്തി