സംസ്ഥാന ഭരണത്തില്‍ മുമ്പെങ്ങുമില്ലാത്ത അനിശ്ചിതത്വം: ചെന്നിത്തല
സംസ്ഥാന ഭരണത്തില്‍ മുമ്പെങ്ങുമില്ലാത്ത അനിശ്ചിതത്വം: ചെന്നിത്തല
സംസ്ഥാന ഭരണത്തിൽ മുമ്പെങ്ങുമില്ലാത്ത അനശ്ചിതാവസ്ഥയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനില്‍ വിശ്വാസമില്ലാത്ത സിപിഐ മന്ത്രിമാർ അധികാരത്തിൽ തുടരരുത്. ഇവർ ഇനി മന്ത്രിസഭയിൽ തുടരുന്നത് അധാർമികവും അസാധാരണമായ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയിലെ നാല് മന്ത്രിമാര്‍ സമാന്തര മന്ത്രിസഭാ യോഗം ചേര്‍ന്നത് കേരള ചരിത്രത്തില്‍ ആദ്യമാണ്. ഈ മുന്നണിക്ക് എങ്ങനെ കേരളത്തെ നയിക്കാന്‍ കഴിയും. കാബിനറ്റ് അംഗങ്ങളെ വിശ്വാസത്തില്‍ എടുക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിക്ക് എങ്ങനെ ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിയുമെന്നും ചെന്നിത്തല ചോദിച്ചു.
സ്വന്തം അഭിപ്രായം അറിയിക്കാൻ സിപിഐ മന്ത്രിമാർ സമരം ചെയ്യേണ്ട ഗതികേടിലാണ്. ഭരണ പ്രതിസന്ധിയാണ് ഇതിലൂടെ കാണുന്നത്. ദുര്‍ബലനായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. ഉപാധികളോടെയാണ് തോമസ് ചാണ്ടി രാജിവെച്ചതെന്നത് അപഹാസ്യ നടപടിയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
എന്തു ഉപാധിയാണ് തോമസ് ചാണ്ടിയുടെ രാജിക്ക് വേണ്ടി മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. ആദ്യം ഓടിയെത്തുന്നവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന് പറയാന്‍ ഇതെന്താ റിലേ മത്സരമാണോ എന്നും ചെന്നിത്തല ചോദിച്ചു.