വരും കാലത്തിന്റെ വാഗ്ദാനമായിരുന്നു, സമൂഹത്തിനും സംഘടനക്കും വളരെയേറെ പ്രതീക്ഷകള്‍ നല്‍കിയ ഒരു ജീവിതമാണ് അകാലത്തിൽ പൊലിഞ്ഞത് ; വിഷ്ണുവിന്റെ മരണത്തിൽ അനുശോചിച്ച് രമേശ് ചെന്നിത്തല
എറണാകുളം ലോ കോളേജ് യൂണിയന്‍ ചെയര്‍മാനും, കെ എസ് യുവിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന അനന്ത് വിഷ്ണുവിന്റെ മരണത്തിൽ അനുശോചനമറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു പതിറ്റാണ്ടിന് ശേഷമാണ് അനന്തുവിലൂടെ എറണാകുളം ലോ കോളേജ് യൂണിയന്‍ കെ എസ് യു പിടിച്ച
എറണാകുളം ലോ കോളേജ് യൂണിയന്‍ ചെയര്‍മാനും, കെ എസ് യുവിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന അനന്ത് വിഷ്ണുവിന്റെ മരണത്തിൽ അനുശോചനമറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു പതിറ്റാണ്ടിന് ശേഷമാണ് അനന്തുവിലൂടെ എറണാകുളം ലോ കോളേജ് യൂണിയന്‍ കെ എസ് യു പിടിച്ചെടുത്തത്. സമൂഹത്തിനും സംഘടനക്കും വളരെയേറെ പ്രതീക്ഷകള്‍ നല്‍കിയ ഒരു ജീവിതം അകാലത്തിൽ പൊലിഞ്ഞ് പോയത് ദുഖഃകരമെന്നും ചെന്നിത്തല പറഞ്ഞു.
ഇന്നലെ ആയിരുന്നു വിഷ്ണു വാഹനാപകടത്തില്‍ മരിച്ചത്. ത്യശൂര്‍ കൊടകരയില്‍ വെച്ച് ബൈക്കില്‍ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. എറണാകുളം ലോ കോളേജിലെ ക്രിമിനോളജി പഞ്ചവത്സര കോഴിസിലെ വിദ്യാര്‍ത്ഥിയും കെഎസ്‌യു നേതാവുമാണ്. മ്യതദേഹം കൊടകര ശാന്തിഗിരി ആശുപത്രിയില്‍.