അരുണാചൽ മുഖ്യമന്ത്രി രാജിവെച്ചു; വിശ്വാസവോട്ടെടുപ്പ് നടത്താൻ സാധ്യതയില്ല
പ്രേമ ബന്ധു പുതിയ നിയമസഭാ കക്ഷി
അരുണാചൽ പ്രദേശിലെ മുഖ്യമന്ത്രി നബാം തൂക്കി രാജി വെച്ചു. അരുണാചലിൽ ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കവെയാണ് നബാമിന്റെ അപ്രതീക്ഷിത തീരുമാനം. നബാമിന്റെ ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് നടത്താനിരുന്ന വിശ്വാസവോട്ടെടുപ്പ് ഉണ്ടാകാനിടയില്ല. പ്രേമ ഖണ്ഡു പുതിയ നിയമസഭാ കക്ഷി നേതാവാകുമെന്നാണ് ധാരണ.
മുഖ്യമന്ത്രിയുടെ രാജിയുടെ പശ്ചാത്തലത്തിൽ ഗവർണറാണ് തീരുമാനമെടുക്കേണ്ടത്. പ്രേമ ഖണ്ഡുവിനെ അനുകൂലിക്കുന്ന റിപ്പോർട്ട് ഗവർണർ കേന്ദ്രത്തിന് നൽകുമോ എന്ന കാര്യത്തിൽ സംശയമാണ്. ഏതു തരത്തിലുള്ള റിപോർട്ട് ആയിരിക്കും ഗർണർ നൽകുകയെന്ന കാര്യത്തിൽ വ്യക്തതയില്ല.
പത്തു ദിവസത്തെ സാവകാശം നൽകണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തെ തള്ളിയായിരുന്നു ഗവർണർ വിശ്വാസവോട്ടെടുപ്പ് നടത്താൻ ഉത്തരവിട്ടത്. അറുപത് അംഗ അരുണാചല്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് 15 അംഗങ്ങളാണ് നിലവില്‍ ഉള്ളത്. സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് ബുധനാഴ്ചയാണ് തുക്കിയുടെ നേതൃത്വത്തിലുള്ള കോണ്ഗ്രസ് മന്ത്രിസഭ അരുണാചലില്‍ വീണ്ടും അധികാരത്തിലേറിയത്.