ചെന്നിത്തല ഡൽഹിയിലെത്തിയത് മുഖ്യമന്ത്രി ചർച്ചകൾക്കോ?
എന്നാൽ ഡൽഹി സന്ദർശനത്തിൽ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ നടന്നിട്ടില്ലെന്നാണ് ചെന്നിത്തല പറയുന്നത്
Publish Date: Sat, 18 Apr 2026 (09:56 IST)
Updated Date: Sat, 18 Apr 2026 (09:57 IST)
കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ ചൂടുപിടിച്ചുനിൽക്കെ രമേശ് ചെന്നിത്തല ഡൽഹിയിലെത്തിയതിൽ 'സസ്‌പെൻസ്'. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾക്കായാണ് ചെന്നിത്തല ഡൽഹിയിലെത്തി ഹൈക്കമാൻഡ് നേതാക്കളെ കണ്ടതെന്ന് റിപ്പോർട്ടുകളുണ്ട്.
എന്നാൽ ഡൽഹി സന്ദർശനത്തിൽ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ നടന്നിട്ടില്ലെന്നാണ് ചെന്നിത്തല പറയുന്നത്. കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ അനവസരത്തിലാണ്. തിരഞ്ഞെടുപ്പ് ജയിച്ച ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിൽ നടക്കുന്ന മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകളിൽ ചെന്നിത്തലയ്ക്കു കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യം ഹൈക്കമാൻഡിനെ ചെന്നിത്തല അറിയിച്ചിട്ടുണ്ട്. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ള നേതാവ് ചെന്നിത്തല.