Select Your Language

Notifications

webdunia
webdunia
webdunia
webdunia

യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: ക്രൈംബ്രാഞ്ചിനെ കേസന്വേഷണം ഏല്പിച്ചത് കേസ് വൈകിപ്പിക്കുന്നതിനും അന്വേഷണം വഴി തിരിച്ചു വിടുന്നതിനുമെന്ന് ചെന്നിത്തല

യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: ക്രൈംബ്രാഞ്ചിനെ കേസന്വേഷണം ഏല്പിച്ചത് കേസ് വൈകിപ്പിക്കുന്നതിനും അന്വേഷണം വഴി തിരിച്ചു വിടുന്നതിനുമെന്ന് ചെന്നിത്തല

ശ്രീനു എസ്

, വെള്ളി, 9 ഏപ്രില്‍ 2021 (19:28 IST)
യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതക കേസ് ക്രൈംബ്രാഞ്ചിനെ ഏല്പിച്ചത് കേസ് വൈകിപ്പിക്കുന്നതിനും അന്വേഷണം വഴി തിരിച്ചു വിടുന്നതിനുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍ ലീഗ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും പിടിച്ചു കൊടുത്ത പ്രതികളെയല്ലാതെ മറ്റാരെയും പൊലീസ് പിടികൂടിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. 
 
ഈ കൊലപാതകത്തിന് പിന്നില്‍ സി.പി.എമ്മിന്റെ ആസൂത്രിത നീക്കമുണ്ട്. അതിനാല്‍ ഒരു ഡയറക്ട് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ ടീമിനെ ഈ കേസ് അന്വേഷിക്കാന്‍ നിയോഗിക്കണം. വോട്ടെടുപ്പിന് ശേഷം സിപിഎം വ്യാപകമായി അക്രമങ്ങള്‍ അഴിച്ചു വിടുന്നുവെന്നും കൊലപാതകത്തിന്റെ പാത ഉപേക്ഷിച്ച് ആയുധം താഴെ വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നതായി ചൂണ്ടിക്കാണിച്ച് കെ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി