Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേടന്റെ പരിപാടി മുടങ്ങിയതില്‍ അതിരുവിട്ട പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍

Rapper Vedan

അഭിറാം മനോഹർ

, വെള്ളി, 16 മെയ് 2025 (18:58 IST)
റാപ്പര്‍ വേടന്റെ സംഗീത പരിപാടി റദ്ദാക്കിയതിനെ തുടര്‍ന്ന് കാണികള്‍ അതിരുവിട്ട് പ്രതിഷേധിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ ഇളമ്പ സ്വദേശി അരവിന്ദിനെയാണ് നഗരൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. എല്‍ഇഡി വോള്‍ സ്ഥാപിക്കുന്നതിന്റെ വൈദ്യുതാഘാതമേറ്റ് ടെക്‌നീഷന്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു വേടന്‍ തിരുവനന്തപുരം വെള്ളല്ലൂര്‍ ഊന്നന്‍കല്ലില്‍ നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കിയത്.
 
 ഇതിന് പിന്നാലെ പരിപാടി കാണാനെത്തിയവര്‍ ഇതിനെതിരെ പ്രതിഷേധിക്കുകയും സംഘര്‍ഷം ഉണ്ടാക്കുകയുമായിരുന്നു. കാണികള്‍ക്കും പോലീസിനും നേരെ ഒരു സംഘം ചെളി വാരിയെറിഞ്ഞതാണ് സംഘര്‍ഷം രൂക്ഷമാക്കിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെന്‍ഷന്‍കാര്‍ക്കുള്ള പ്രധാന മുന്നറിയിപ്പ്: തടസ്സങ്ങള്‍ ഒഴിവാക്കാന്‍ മെയ് 31നകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക