സമൂഹ വ്യാപനം ഉണ്ടായോ എന്ന് അറിയാൻ സംസ്ഥാനത്ത് ഇന്ന് റാൻഡം ടെസ്റ്റ്: 3000 പേരുടെ സാംപിളുകൾ ശേഖരിയ്ക്കും

Webdunia
ചൊവ്വ, 26 മെയ് 2020 (08:18 IST)
തിരുവനന്തപുരം: സമൂഹ വ്യാപനം ഉണ്ടായോ എന്ന് കണ്ടെത്താൻ സംസ്ഥാനത്ത് ഇന്ന് റാൻഡം ടെസ്റ്റ് നടത്തും. ഒറ്റ ദിവസംകൊണ്ട് 3000 പേരുടെ സാംപിളുകൾ ശേഖരിയ്ക്കാനാണ് തീരുമാനം. ഹോട്ട് സ്പോട്ടുകളിൽനിന്ന് ഉൾപ്പടെ സാമ്പിളുകൾ ശേഖരിയ്ക്കും. കൊവിഡ് രോഗികളുമായി സമ്പർക്കമില്ലാത്തവർ, ലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കാത്തവർ, സമീപ കലത്ത് വിദേശയാത്ര നടത്തിയിട്ടില്ലാത്തവർ മുതിർന്ന പൗരൻമാർ, ഗർഭിണികൾ എന്നിവരിനിന്നുമാണ് പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിയ്ക്കുക. 
 
ശേഖരിച്ച സാംപിളുകൾ പിസിആർ പരിശോധനയ്ക്ക് വിധേയമാക്കി രോഗനിർണയം നടത്തും. രണ്ടുദിവസത്തിനകം ഇതിന്റെ ഫലമറിയാൻ സധിയ്ക്കും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്. സംസ്ഥാനത്ത് മറ്റു രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽനിന്നും, എത്തിയവരെ കൂടാതെ സമ്പർക്കം വഴി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിയ്ക്കുന്ന പശ്ചാത്തലത്തിലാണ് വീണ്ടും റാൻഡം പരിശോധന നടത്തുന്നത്. നേരത്തെയും 3000 പേരുടെ സാംപിളുകൾ ശേഖരിച്ച് റാൻഡം പരിശോധന നടത്തിയിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

27 ഇന്ത്യന്‍ എണ്ണ കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്നു; മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ ബലാത്സംഗ കേസ്; പരാതി നല്‍കിയത് ചികിത്സയ്‌ക്കെത്തിയ സ്ത്രീ

പാചകവാതക ക്ഷാമം: ടെക്‌നോപാര്‍ക്കിന്റെ പ്രവര്‍ത്തനം അവതാളത്തില്‍, വര്‍ക്ക് ഫ്രം ഹോം പരിഗണിച്ച് കമ്പനികള്‍

ഡ്യൂട്ടി സമയത്ത് സ്പായില്‍ നിന്ന് പിടികൂടിയ പോലീസുകാരന് സ്ഥലം മാറ്റം

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാരിന്റെ 'യു ടേണ്‍'; പരമ്പരാഗത ആചാരങ്ങള്‍ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് കോടതിയെ അറിയിക്കും

അടുത്ത ലേഖനം
Show comments