ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നവർ ഈ ഭക്ഷ്ണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ മികച്ച റിസൽട്ട് !

തിങ്കള്‍, 25 മെയ് 2020 (15:27 IST)
ശരീരത്തിന്റെ സൗന്ദര്യവും ഫിറ്റ്നസ് നിലനിർത്താൻ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നവരാണ് നമ്മളിൽ പലരും. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നവർ അതിനനുസരിച്ച് നമ്മുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ടണ്ട്. എങ്കിൽ മാത്രമേ മികച്ച റിസൾട്ട് ലഭിയ്ക്കൂ. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നവർ പ്രധാനമായും കഴിക്കേണ്ട ചില ആഹാരസാധനങ്ങളുമുണ്ട്. അവയെ കുറിച്ചാണ് ഇനി പറയുന്നത്.
 
കഠിനമായി വ്യായാമം ചെയ്യുന്നവര്‍ പേശികള്‍ക്ക് കരുത്ത് ലഭിക്കുന്ന ചോറ്, ചപ്പാത്തി, ധാന്യങ്ങള്‍, ബ്രൗൺ ബ്രെഡ്എന്നിവ കഴിക്കണം. ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീന്‍ എത്തുന്നുവെന്ന് ഉറപ്പു വരുത്താന്‍ മുട്ടയുടെ വെള്ള, മുളപ്പിച്ച പയർ, കോഴിയിറച്ചി എന്നിവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം. ധാരാലം വെള്ളം കുടിയ്ക്കണം എന്നത് പ്രത്യേകം ശ്രദ്ധിയ്ക്കണം. ബദാം, ആപ്രിക്കോട്ട്, കശുവണ്ടിപ്പരിപ്പ്, ഈന്തപ്പഴം, ഏത്തപ്പഴം, ബ്ലൂബെറി, മുന്തിരി, ഓറഞ്ച്, പപ്പായ എന്നിവയും വ്യായാമം വർക്കൗട്ട് ചെയ്യുന്നവർ കഴിയ്ക്കണം.   
 
വ്യായാമത്തിന് തൊട്ടു മുമ്പ് ആഹാരം കഴിക്കരുത്. വിശപ്പ് അനുഭവപ്പെടുകയാണെങ്കില്‍ ആപ്പിള്‍, ഓട്‌സ് എന്നിവ കഴിക്കാവുന്നതാണ്. എസിയുടെ തണുപ്പില്‍ വ്യായാമം ചെയ്യുന്നതും ദോഷകരമാണ്. എസിയുടെ തണുപ്പില്‍ വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തില്‍ ഡീ ഹൈഡ്രേഷന്‍ സംഭവിക്കുകയും അത് ഗുണത്തേക്കാളോറെ ദോഷമാവുകയും ചെയ്യും. ശരീരം വേണ്ടവിധം ചൂടാകാത്തതിനാല്‍ ഉറക്കവും ക്ഷീണവും പിടികൂടുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം നടന്‍ സുരാജ് വെഞ്ഞാറമൂടും വാമനപുരം എംഎല്‍എ ഡികെ മുരളിയും ക്വാറന്റൈനില്‍