Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണവും ലൈംഗികതയും തമ്മിൽ ബന്ധം !

മണവും ലൈംഗികതയും തമ്മിൽ ബന്ധം !
, ഞായര്‍, 1 ജൂലൈ 2018 (15:43 IST)
മണവും സെക്സും തമ്മിൽ എന്താണ് ബന്ധം എന്ന് നിങ്ങൾക്ക് സംശയം തോന്നിയേക്കാം. എന്നാൽ ബന്ധമുണ്ടെന്ന് പഠനത്തിൽ കണ്ടെത്തിക്കഴിഞ്ഞു. മണങ്ങളെ വേഗത്തിൽ തിരിച്ചറിയാൻ കഴിവുള്ള സ്ത്രീകളുടെ ലൈംഗിക ജീവിതം മികച്ചതായിരിക്കും എന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തൽ.
 
മണങ്ങൾ തിരിച്ചറിയാനുള്ള കഴിവ് സെക്സിനെ പോസിറ്റീവായി സ്വാധീനിക്കും എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പുരുഷന്റെ മണം ഇണയുടെ വിയർപ്പിന്റെ ഗന്ധം എന്നിവം സ്ത്രീകളെ വേഗത്തിൽ സ്വാധീനിക്കും. ഇത് ലൈംഗീകതക്ക് കൂടുതൽ ഉത്തേജനം നൽകും.  
 
18 മുതൽ 36 വയസു വരെയുള്ള 42 സ്ത്രീകളിലും 28 പുരുഷന്മാരിലാണ് പഠനം നടത്തിയത്. കൂടുതൽ ഘ്രാണശേഷിയുള്ള സ്ത്രികളുടെ ലൈംഗിക ജീവതം മികച്ചതായിരിക്കും എന്നാണ് പഠനം നടത്തിയ ഗവേഷകർ പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണങ്ങൾ തിരിച്ചറിയാനുള്ള ശേഷിയും ലൈംഗികതയും!