Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് 16 വര്‍ഷം കഠിനതടവ്

rape attempt guruvayur
, ബുധന്‍, 15 ഫെബ്രുവരി 2023 (15:54 IST)
തൃശൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജിലെത്തിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ കോടതി 16 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. കുന്നംകുളം ഒരുമനയൂര്‍ തങ്ങള്‍പ്പടി പൊന്നേത്ത് വീട്ടില്‍ ഫലാല്‍ മോന്‍ എന്ന 24 കാരനെയാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എസ്.ലിഷ ശിക്ഷിച്ചത്. കഠിനതടവിനൊപ്പം 60000 രൂപ പിഴയും വിധിച്ചു.
 
2020 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍ യൂണിഫോമിലുള്ള പെണ്‍കുട്ടിയെ ഗുരുവായൂരിലെ ലോഡ്ജിലേക്ക് തട്ടിക്കൊണ്ടു വന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസാണ് ലോഡ്ജിലെത്തി പ്രതിയെ പിടികൂടിയത്. ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് പോകവെയായിരുന്നു ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്.   
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂരിൽ കൂട്ട ആത്മഹത്യ: ദമ്പതിമാരും വിദ്യാർഥിയായ മകനും വീട്ടിനുള്ളിൽ മരിച്ച നിലയിൽ