Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടില്‍ ട്യൂഷന്‍ എടുക്കാന്‍ വന്ന് പീഡിപ്പിക്കാന്‍ ശ്രമം; അറുപതുകാരന്‍ അറസ്റ്റില്‍

Rape attempt Tution master arrested
, ശനി, 10 ജൂണ്‍ 2023 (09:03 IST)
ആലപ്പുഴ: പതിനഞ്ചുകാരിയെ വീട്ടില്‍ ട്യൂഷന്‍ എടുക്കാന്‍ വന്നു പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍  60 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല തൃപ്പെരുംതുറ അര്‍ജുന്‍ നിവാസില്‍ ബിജു ആണ് മാന്നാര്‍ പോലീസിന്റെ പിടിയിലായത്.
 
വീടുകള്‍ പോയി വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്ന ആളാണ് ബിജു. കഴിഞ്ഞ ദിവസം ഇയാള്‍ ട്യൂഷന്‍ എടുക്കാന്‍ പോയ വീട്ടിലെ പെണ്‍കുട്ടിയെ പഠന സമയത്ത് കടന്നു പിടിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണു കേസ്. വിവരം കുട്ടി മാതാപിതാക്കളെ അറിയിച്ചു. മാന്നാര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മാന്നാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ്.എച്.ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മൂന്നു പേര്‍ പിടിയില്‍