ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പിതാവും അയല്‍‌വാസിക‌ളും അറസ്റ്റില്‍; സംഭവം ചേര്‍ത്തലയില്‍

ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ക്രൂരപീഡനം; പിതാവും ബിജെപി പ്രവര്‍ത്തകരായ ബന്ധുക്കളും അറസ്റ്റില്‍

Webdunia
വ്യാഴം, 28 ഡിസം‌ബര്‍ 2017 (12:45 IST)
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവും നാല് അയല്‍‌വാസിക‌ളും അറസ്റ്റില്‍. നാടിനെമൊത്തം നടുക്കിയ ഈ സംഭവം നടന്നത് ചേര്‍ത്തലയിലാണ്. പെണ്‍കുട്ടിയുടെ പിതാവിന് പുറമെ, തണ്ണീര്‍മുക്കം സ്വദേശികളായ നാരായണന്‍ നായര്‍, ഗിരീഷ് എന്നിവരെയും പ്ലസ്ടു വിദ്യാര്‍ഥിയെയുമാണ് ചേര്‍ത്തല സിഐ വിപി മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 
 
പിടിയിലായവര്‍ എല്ലാം പ്രദേശത്തെ അറിയപ്പെടുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്. 13 വയസുള്ള പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. 
 
അമ്മ തൊഴിലുറുപ്പ് ജോലിക്ക് പോകുമ്പോഴാണ് പിതാവ് പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ടിവി കാണാന്‍ അയല്‍വീട്ടില്‍ പോകുമ്പോഴാണ് ബന്ധു പീഡിപ്പിച്ചിരുന്നത്. മറ്റ് പ്രതികളും അയല്‍വീടുകളിലാണ് താമസിക്കുന്നത്. രണ്ട് വര്‍ഷത്തോളമായി കുട്ടി തുടര്‍ച്ചയായി പീഡനത്തിന് ഇരയായെന്ന് പൊലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമേഷ്യയിലെ അമേരിക്കൻ കമ്പനിയിലെ ജീവനക്കാർ ഉടൻ മാറണം, 18 യുഎസ് ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് ഇറാൻ

Manorama Election Survey : ഭരണതുടർച്ചയില്ല, സംസ്ഥാനത്ത് മേൽക്കൈ യുഡിഎഫിന് തന്നെ, നേമത്തും കഴക്കൂട്ടത്തും ബിജെപി, മനോരമയുടെ സർവേ

ഒറ്റയടിക്ക് കൂട്ടിയത് 11 രൂപ, ഇന്ത്യൻ ഓയിൽ പെട്രോൾ എക്സ്പി വിലയിൽ വൻ വർധനവ്

പാചകവാതകത്തിന് തീ വില, ഒറ്റയടിക്ക് വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 195.50 രൂപ

ഹോർമുസിൽ പിഴച്ചു, യുഎഇയിൽ എണ്ണവിലയിൽ വൻ വർധനവ്

അടുത്ത ലേഖനം
Show comments