ലൈംഗികമായി പീഡിപ്പിച്ചതായി വീട്ടമ്മയുടെ പരാതി; വൈദികനെതിരെ പൊലീസ് കേസെടുത്തു
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വൈദികനെതിരെ വീട്ടമ്മയുടെ ബലാത്സംഗ പരാതി. കോഴിക്കോട് ചേവായൂർ പള്ളി വികാരിയായിരുന്ന ഫാ. മനോജിനെതിരെയാണ് വീട്ടമ്മ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മനോജ് വികാരി ആയിരിക്കെ 2017ൽ ബലാത്സംഗം ചെയ്തു എന്നാണ് വീട്ടമ്മയുടെ പരാതിയിൽ പറയുന്നത്. പള്ളി വികാരി സ്ഥാനത്ത് നിന്ന് മാറിയ മനോജ് ഇപ്പോൾ ഉപരിപഠനം നടത്തുകയായിരുന്നു. ഇന്നലെയാണ് വീട്ടമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചത്.