വിവാഹത്തിന് മുമ്പ് യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ 47 കാരന്‍ അറസ്റ്റില്‍

Webdunia
ബുധന്‍, 25 ജനുവരി 2023 (17:16 IST)
ആലപ്പുഴ: അടുത്തിടെ വിവാഹിതയായ യുവതി വിവാഹത്തിന് മുമ്പ് പീഡിപ്പിക്കപ്പെട്ടു ഗര്‍ഭിണിയായ സംഭവത്തില്‍ വ്യാപാരിയായ 47 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ കാരൂര്‍ മാളിയേക്കല്‍ നൈസാം എന്നയാളെയാണ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്തത്.
 
കഴിഞ്ഞ ഡിസംബര്‍ പതിനെട്ടിന് വിവാഹിതയായ യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ ഇവര്‍ വിവാഹത്തിന് മുമ്പ് തന്നെ ഗര്‍ഭിണിയാണെന്ന വിവരം കണ്ടെത്തി. തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പീഡന വിവരം പുറത്തായത്.
 
യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ നൈസാം. ഇയാളുടെ ഹാര്‍ഡ് വെയര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു യുവതിയെ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇയാള്‍ പീഡിപ്പിച്ചു വരികയായിരുന്നു എന്നും കണ്ടെത്തി. നൈസാം മുന്‍കൈയെടുത്തായിരുന്നു ഇയാളുടെ തന്നെ പരിചയക്കാരനായ യുവാവിനെ കൊണ്ട് യുവതിയെ വിവാഹം കഴിപ്പിച്ചത്. യുവതിയുടെ വീട്ടിലെ സാമ്പത്തികാവസ്ഥ ചൂഷണം ചെയ്തായിരുന്നു ഇയാള്‍ ഉപദ്രവിച്ചിരുന്നത്.
 
പതിനാറു വയസുമുതല്‍ തന്നെ യുവതിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നു. പീഡനത്തെ തുടര്‍ന്ന് സഹികെട്ട യുവതി സ്ഥാപനത്തില്‍ പോകാതെയായി. തുടര്‍ന്ന് നൈസാം യുവതിയുടെ വീട്ടിലെത്തി ഇത് തുടരില്ലെന്ന് സമ്മതിച്ചിരുന്നെങ്കിലും പീഡനം തുടര്‍ന്നു. ഇയാള്‍ യുവതിയെ മദ്യം നല്‍കി ലോഡ്ജില്‍ എത്തിച്ചു പീഡിപ്പിച്ചു എന്നും സുഹൃത്തുക്കള്‍ക്ക് കാഴ്ചവയ്ക്കാന്‍ ശ്രമിച്ചു എന്നുമാണ് യുവതി ഇപ്പോള്‍ പൊലീസിന് മൊഴി നല്‍കിയത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും വിഷം, വർഗീയതക്കെതിരെ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

Instagram Data Leak: ഇൻസ്റ്റഗ്രാം ഡാറ്റാ ചോർച്ച: 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

'അയാളൊരു നേതാവാണോ, പറഞ്ഞിടത്ത് നിൽക്കണ്ടേ'; വിഡി സതീശനെതിരെ എൻഎസ്എസ്

ഇടതുപക്ഷം അധികാരത്തില്‍ എത്തിയ ശേഷം കേരളത്തില്‍ വര്‍ഗീയ കലാപങ്ങളില്ല: വെള്ളാപ്പള്ളി

നിയമസഭാ തിരഞ്ഞെടുപ്പ് 2026: കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ രണ്ടാം വാരമാകാന്‍ സാധ്യത

സന്ദീപിനെ പാലക്കാട്ടേക്ക് തട്ടും, തൃശൂര്‍ കൊടുക്കില്ല; ഗ്രൂപ്പ് പോര് തുടങ്ങി

അന്വേഷണം യുഡിഎഫ് നേതൃത്വത്തിലുള്ള ബോര്‍ഡിലേക്ക്; എസ്.ഐ.ടിയില്‍ ഇപ്പോള്‍ തൃപ്തിയില്ലെന്ന് മുരളീധരന്‍

അടുത്ത ലേഖനം
Show comments