Select Your Language

Notifications

webdunia
webdunia
webdunia
webdunia

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 23 വര്‍ഷത്തിന് ശേഷം പിടിയില്‍

rape case criminal arrested after 23 years
, ചൊവ്വ, 24 ഒക്‌ടോബര്‍ 2023 (11:47 IST)
പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതിയെ 23 വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് പിടികൂടി. കൊഴിഞ്ഞാമ്പാറ വണ്ണാമട മലയാണ്ടി കൗണ്ടന്നൂര്‍ കെ.സെന്തില്‍ കുമാര്‍ എന്ന 40 കാരനാണ് പിടിയിലായത്.
 
2000 ഓഗസ്റ്റിലാണ് കേസിനു ആസ്പദമായ സംഭവം ഉണ്ടായത്. ഒമ്പതു വയസുള്ള ബാലികയെ പീഡിപ്പിച്ചു എന്ന പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
 
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ അരശംപാളയത്തു നിന്നാണ് പിടികൂടിയത്. എസ്.ഐ പി.സുജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ പാലക്കാട് കോടതി റിമാന്‍ഡ് ചെയ്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയെന്ന് സംശയം; യുവാവിന്റെ നില ഗുരുതരമായി തുടരുന്നു