Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെറുമകളെ പീഡിപ്പിച്ച മുത്തച്ഛന് 12 വര്‍ഷം കഠിനതടവ്

Rape case grand father arrested
, ഞായര്‍, 5 ജൂണ്‍ 2022 (11:39 IST)
പതിനഞ്ചുകാരിയായ ചെറുമകളെ ലൈംഗികമായി പീഡിപ്പിച്ച എഴുപതുകാരനായ മുത്തച്ഛനു കോടതി 12 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. വെള്ളരിക്കുണ്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ എഴുപതുകാരനെ അറസ്റ്റ് ചെയ്ത കേസിലാണ് നടപടി ഉണ്ടായത്.
 
2017 ല്‍ നടന്ന സംഭവത്തില്‍ ഹോസ്ദുര്‍ഗ്  അതിവേഗ കോടതി ജഡ്ജി സി.സുരേഷ് കുമാറാണ് ശിക്ഷ വിധിച്ചത്. മുത്തച്ഛന്‍ ചെറുമകള്‍ പീഡിപ്പിച്ചു എന്ന കേസില്‍ ഐ.പി.സി 354 (എ) പ്രകാരം രണ്ടു വര്‍ഷവും പോക്‌സോ നിയമ പ്രകാരം രണ്ടു വകുപ്പുകളിലായി അഞ്ചു വര്‍ഷം വീതവുമാണ് ശിക്ഷ. ഇതിനൊപ്പം 20000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ പ്രതി മൂന്നു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അനിയത്തിക്ക് മൊബൈല്‍ കൊടുത്ത് ശീലിപ്പിക്കരുത്'; മൊബൈല്‍ ഫോണിന് അടിമയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു !