ഒമ്പതുകാരനെ പീഡിപ്പിച്ച മുസ്ലിം മതപണ്ഡിതനെ അറസ്‌റ്റ് ചെയ്‌തു - വിവരം പുറത്തായത് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍
ഒമ്പതുകാരനെ പീഡിപ്പിച്ച മുസ്ലിം മതപണ്ഡിതനെ അറസ്‌റ്റ് ചെയ്തു
ഒമ്പതു വയസുകാരനെ പീഡിപ്പിച്ച മുസ്ലിം മതപണ്ഡിതനെ അറസ്‌റ്റ് ചെയ്തു. വാരം സിദ്ധിഖ് പള്ളിയിലെ മതപണ്ഡിതൻ മാണിയൂർ പികെ ഹൗസിൽ ഷറഫുദിനെ (36)യാണ് പൊലീസ് സംഘം അറസ്‌റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതി മാസങ്ങളായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു. ഭയം മൂലം കുട്ടി വിവരങ്ങള്‍ ആരോടും പറഞ്ഞില്ല. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.
പരിശോധനയില്‍ പീഡനം നടന്നുവെന്ന് ഡോക്‍ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ കുട്ടി മാതാവിനോട് കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു.
പീഡനവിവരം മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചതോടെ ഒളിവില്‍ പോയ ഷറഫുദിനെ അന്വേഷത്തിനിടെ പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പീഡനവിവരം ഇയാള്‍ തുറന്നു പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.