Publish Date: Sat, 24 Sep 2022 (14:00 IST)
Updated Date: Sat, 24 Sep 2022 (14:02 IST)
ട്രെയിനില്‍ വച്ച് പരിചയപ്പെട്ട് കോഴിക്കോട്ടേക്ക് കൊണ്ടുവന്ന് 16 കാരിയെ കൂട്ട ബലാല്‍സംഗം ചെയ്തു. കോഴിക്കോട് പാളയത്ത് ഉത്തര്‍പ്രദേശ് സ്വദേശിനിയായ 16 കാരിയെയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തില്‍ യുപി സ്വദേശികളായ ഇഖ്‌റാന്‍, ആലം, അജാജ്, ഇര്‍ഷാദ്, ഷക്കീല്‍ ഷാ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ട്രെയിനില്‍ വച്ചാണ് പ്രതികള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.
ചെന്നൈയില്‍ ഇറങ്ങേണ്ട പെണ്‍കുട്ടിയെ പ്രതികള്‍ നിര്‍ബന്ധിച്ച് കോഴിക്കോട് കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് പാളയത്തെ ഫ്‌ലാറ്റില്‍ വച്ചാണ് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്.