Select Your Language

Notifications

webdunia
webdunia
webdunia
Friday, 21 March 2025
webdunia

പീഡനക്കേസ് : കോസ്റ്റൽ പോലീസ് സ്റ്റേഷൻ സി.ഐ അറസ്റ്റിൽ

പീഡനക്കേസ് : കോസ്റ്റൽ പോലീസ് സ്റ്റേഷൻ സി.ഐ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, തിങ്കള്‍, 14 നവം‌ബര്‍ 2022 (09:07 IST)
കോഴിക്കോട്: വീട്ടമ്മയുടെ പീഡനക്കേസ് പരാതിയിൽ കോഴിക്കോട്ടെ കോസ്റ്റൽ പോലീസ് സ്റ്റേഷൻ സി.ഐ അറസ്റ്റിലായി. തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ ഇൻസ്‌പെക്ടർ സുനു ആണ് അറസ്റ്റിലായത്.

കഴിഞ്ഞ മെയ് മാസത്തിൽ തൃക്കാക്കരയിൽ നടന്ന സംഭവത്തിലാണ് തൃക്കാക്കര പോലീസ് കോസ്റ്റൽ പോലീസ് സ്റ്റേഷനിലെത്തി സി.ഐ സുനുവിനെ അറസ്റ്റ് ചെയ്തത്. സുനുവും സംഘവും തന്നെ കൂട്ടബലാൽസംഗം ചെയ്തു എന്നാണു വീട്ടമ്മയുടെ പരാതി. ഈ പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുത്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. ഇതിനായി ആദ്യം തൃക്കാക്കര പോലീസ് കോഴിക്കോട് ഫറൂഖ് ഡി.വൈ.എസ്.പിയെ വിവരം അറിയിച്ച ശേഷമായിരുന്നു അറസ്റ്റ്.

യുവതിയായ വീട്ടമ്മയുടെ ഭർത്താവ് ഒരു കേസിൽ പെട്ട് ജയിൽ കഴിയുന്നത് മുതലെടുത്താണ് സി.ഐ സംഘമായിട്ടെത്തി ഭീഷണിപ്പെടുത്തി തന്നെ ബലാൽസംഗം ചെയ്തത് എന്നാണു പരാതി. ആദ്യം തൃക്കാക്കരയിലെ വീട്ടിലും തുടർന്ന് കടവന്ത്രയിൽ എത്തിച്ചും പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. കേസിലെ പ്രതിയായ സുനു ഇതിൽ മൂന്നാം പ്രതിയാണ്. സുനുവിനൊപ്പം ക്ഷേത്ര ജീവനക്കാരൻ ഉൾപ്പെടെ മൂന്നു പ്രതികൾ ഉണ്ടെന്നാണ് റിപ്പോർട്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെഹ്‌റുവിന്റെ അന്ത്യനിമിഷങ്ങള്‍ ഇങ്ങനെ, അവസാന ആഗ്രഹം ഇതായിരുന്നു