Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബലാത്സംഗ ദൃശ്യങ്ങള്‍ വില്‍പ്പനയ്‌ക്ക്; വില കേട്ടാല്‍ ഞെട്ടില്ല - ആവശ്യക്കാര്‍ ആരൊക്കെയെന്ന് അറിഞ്ഞാല്‍ ഭയക്കും!

ബലാത്സംഗ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു; ആവശ്യക്കാര്‍ മലയാളികളുടെ മാനം നശിപ്പിക്കുമോ ?

rape videos
തിരുവനന്തപുരം , ചൊവ്വ, 29 നവം‌ബര്‍ 2016 (14:58 IST)
സംസ്ഥാനത്തെ മൊബൈല്‍ വില്‍പ്പനകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ബലാത്സംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വില്‍പ്പന നടക്കുന്നതായി റിപ്പോര്‍ട്ട്.

അന്യസംസ്ഥാന തൊഴിലാളികളാണ് വീഡിയോകള്‍ക്ക് ആവശ്യക്കാര്‍ ഏറെയും.പണം നല്‍കിയാല്‍ മൊബൈലിലേക്ക് വീഡിയോ അയച്ചു കൊടുക്കും.വീഡിയോയ്‌ക്ക് അമ്പത് മുതല്‍ നൂറ് രൂപയാണ് കടകളില്‍ വില ഈടാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളത്തില്‍ സ്‌ത്രീ പീഡനങ്ങളും അതില്‍ ഉള്‍പ്പെടുന്ന അന്യസംസ്ഥാന തൊഴിലാളുടെ എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ പണവും നമ്പറും നല്‍കിയാല്‍ വീഡിയോകള്‍ വാട്‌സ്ആപ്പ് വഴിയും നല്‍കുന്നതായിട്ടാണ് വിവരം. ബലാത്സംഗ വീഡിയോയ്‌ക്ക് ആവശ്യക്കാര്‍ ഏറെയും അന്യസംസ്ഥാന തൊഴിലാളികളാണെന്നുള്ളതാണ് കൂടുതല്‍ ആശങ്കകള്‍ ഉണ്ടാക്കുന്നത്.

ബലാത്സംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാത്തതാണ് പ്രശ്‌നത്തെ  ഗുരുതരമാക്കുന്നത്. കഴിഞ്ഞ ദിവസം പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ ആറ് വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അസുഖബാധിത; ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു