Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ സന്ദേശം എന്റേതല്ല, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജകുറിപ്പിനെ തള്ളി രത്തൻ ടാറ്റ

ആ സന്ദേശം എന്റേതല്ല, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജകുറിപ്പിനെ തള്ളി രത്തൻ ടാറ്റ
, ശനി, 11 ഏപ്രില്‍ 2020 (14:36 IST)
ലോക്ക്ഡൗണിന് ശേഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അതിവേഗത്തിൽ തന്നെ തിരിച്ചെത്തുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ തന്റെ പേരിൽ പ്രചരിക്കുന്ന സന്ദേശത്തെ തള്ളി രത്തൻ ടാറ്റ്.താൻ അത്തരത്തിൽ ഒരു സന്ദേശം എഴുതിയിട്ടില്ലെന്നാണ് ടാറ്റ പറയുന്നത്. തനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ഔദ്യോഗിക അക്കൗണ്ട് വഴി തന്നെ പറയുമെന്നും ടാറ്റ പറഞ്ഞു.
 
കൊറോണ വൈറസ് ബാധ സാമ്പത്തിക രംഗത്ത് വലിയ തകർച്ചക്ക് കാരണമാവുമെന്നാണ് വിദഗ്‌ധർ പറയുന്നത്.എന്നാല്‍ ഈ വിദ്ഗധര്‍ക്ക് മാനുഷിക പ്രോത്സാഹനത്തേക്കുറിച്ചോ കഠിനാധ്വാനത്തേക്കുറിച്ചോ അറിയില്ല.ഇവർ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജപ്പാന് ഭാവിയുണ്ടാകില്ല എന്ന് പറഞ്ഞവരാണ്.ഇസ്രയേലിനെ അറബ് രാജ്യങ്ങൾ തുടച്ചു നീക്കുമെന്ന് പറഞ്ഞവരാണ് എന്നാൽ ഇവരെല്ലാം തിരിച്ചുവന്നു.ഇത്തരത്തിൽ കൊറോണ വൈറസിനെ അതിജീവിച്ചുകൊണ്ട് ഇന്ത്യൻ വിപണിയും തിരിച്ചുവരും ത്തായിരുന്നു രത്തൻ ടാറ്റയുടേതായി പ്രചരിച്ച സന്ദേശം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് 19: അമേരിക്കയും എണ്ണ ഉത്‌പാദനം കുറയ്‌ക്കുന്നു!