റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി, ഡിസംബര്‍ 10 വൈകിട്ട് അഞ്ച് വരെ
റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ ഇന്നുമുതല്‍ അപേക്ഷ നല്‍കാം. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ക്ക് മുന്‍ഗണനാ (പിങ്ക് കാര്‍ഡ്) വിഭാഗത്തിലേക്ക് തരം മാറ്റാനാണ് അവസരം. ഇന്നുരാവിലെ 11 മുതല്‍ അപേക്ഷ നല്‍കാവുന്നതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി, ഡിസംബര്‍ 10 വൈകിട്ട് അഞ്ച് വരെ. ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കാം.
ecitizen.civilsupplieskerala.gov.in എന്ന വിലാസത്തിലാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.