Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാട്ട്സാപ്പ് വഴി ഓൺലൈൻ ട്രേഡിങ്: യുവതിയിൽ നിന്നും 51 ലക്ഷം തട്ടിയെടുത്തു, യുവാവ് അറസ്റ്റിൽ

വാട്ട്സാപ്പ് വഴി ഓൺലൈൻ ട്രേഡിങ്: യുവതിയിൽ നിന്നും 51 ലക്ഷം തട്ടിയെടുത്തു, യുവാവ് അറസ്റ്റിൽ

അഭിറാം മനോഹർ

, ഞായര്‍, 26 ജനുവരി 2025 (11:12 IST)
ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ യുവതിയില്‍ നിന്നും 51.48 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. മുണ്ടിക്കല്‍ താഴം സ്വദേശിനിയില്‍ നിന്നും പണം തട്ടിയ കേസില്‍ വിദ്യാനഗര്‍ സ്വദേശി മുഹമ്മദ് അന്‍താഷിനെ(25)യാണ് ചേവായൂര്‍ പോലീസ് പിടികൂടിയത്.
 
 യുവതിയുടെ വാട്ട്‌സാപ്പ് നമ്പറില്‍ ഓണ്‍ലൈന്‍ ട്രേഡിങ് എന്ന പേരില്‍ വ്യാജ ലിങ്ക് അയച്ചുകൊടുത്ത് ആപ്പ് വഴിയുള്ള ഓണ്‍ലൈന്‍ ട്രേഡിങ് എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 2024 ഏപ്രില്‍,മെയ് മാസങ്ങളിലായി ഇത്തരത്തീല്‍ 51,48,100 രൂപ പ്രതി ചതിച്ചു കൈവശപ്പെടുത്തുകയായിരുന്നു. ഈ തുക സംസ്ഥാനത്തിന് പുറത്തുള്ള 9 അക്കൗണ്ടുകളിലേക്കാണ് മാറ്റിയത്. അതില്‍ ഒരു അക്കൗണ്ടില്‍ നിന്നും തുക ട്രാന്‍ഫര്‍ ചെയ്തത് പ്രതിയുടെ അക്കൗണ്ടിലേക്കായിരുന്നു.
 
 കാസര്‍കോട് ടൗണില്‍ ഫെഡറല്‍ ബാങ്ക് ശാഖയുല്‍ നിന്നും പ്രതി 9 ലക്ഷത്തോളം രൂപ പിന്‍വലിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയുടെ ലൊക്കേഷന്‍ വിദ്യാനഗറിലുള്ള വീടാണെന്ന് മനസിലാക്കിയത്. തുടര്‍ന്ന് ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ സജീവിന്റെ നേതൃത്വത്തില്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യത്തിന് വില കൂട്ടി, പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപ വരെ വർധന, നാളെ മുതൽ വർദ്ധനവ് പ്രാബല്യത്തിൽ