Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

ഓഗസ്റ്റ് 27നുമുമ്പ് 88 ലക്ഷം കാര്‍ഡുടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് നല്‍കും

Kerala

ശ്രീനു എസ്

തിരുവനന്തപുരം , വെള്ളി, 14 ഓഗസ്റ്റ് 2020 (11:16 IST)
ഓഗസ്റ്റ് 27നുമുമ്പ് 88 ലക്ഷം കാര്‍ഡുടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് നല്‍കും. എഎവൈ (മഞ്ഞ) കാര്‍ഡുകാര്‍ക്കുള്ള വിതരണമാണ് വ്യാഴാഴ്ച ആരംഭിച്ചത്.  ശനിയാഴ്ചവരെ മഞ്ഞ കാര്‍ഡുകാര്‍ക്ക് കിറ്റ് ലഭിക്കും. റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം  മൂന്ന്, നാല്, അഞ്ച് നമ്പര്‍ വരുന്നവര്‍ക്ക് വെള്ളിയാഴ്ചയും ആറ്, ഏഴ്, എട്ട്, ഒമ്പത് അക്കം അവസാനിക്കുന്നവര്‍ക്ക്  ശനിയാഴ്ചയും   നല്‍കും.
 
പിങ്ക് കാര്‍ഡുകാര്‍ക്ക്  19 മുതല്‍ 22 വരെ കിറ്റ് വിതരണം ചെയ്യും. 19ന് പൂജ്യം, ഒന്ന്, 20ന് രണ്ട്, മൂന്ന്, 21ന് നാല്, അഞ്ച്, ആറ്, 22ന് ഏഴ്, എട്ട്, ഒമ്പത് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കാണ് കിറ്റ്.  തുടര്‍ന്ന് 27ന് മുമ്പായി നീല, വെള്ള കാര്‍ഡുകാര്‍ക്കും കിറ്റ് നല്‍കും. ആഗസ്ത് 15ന് റേഷന്‍ കടകള്‍ക്ക് അവധി ദിനവും ഞായറാഴ്ച പ്രവൃത്തി ദിനവുമായിരിക്കും.
 
11 ഇനങ്ങള്‍ ഉള്‍പ്പെട്ട 500 രൂപ വിലയുള്ള കിറ്റാണ് നല്‍കുന്നത്. പഞ്ചസാര (1 കിലോ),  ചെറുപയര്‍/വന്‍പയര്‍ (അരക്കിലോ), ശര്‍ക്കര (1 കിലോ), മുളക്‌പൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം),  മഞ്ഞള്‍പൊടി (100 ഗ്രാം),  സാമ്പാര്‍പൊടി (100 ഗ്രാം),  വെളിച്ചെണ്ണ (500 മി.ലി.), പപ്പടം (ഒരു പാക്കറ്റ്),  സേമിയ/പാലട (ഒരു പാക്കറ്റ്), ഗോതമ്പ് നുറുക്ക് (1 കിലോ).

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഗം സ്ഥിരീകരിച്ചവരേക്കൾ രണ്ടോ മൂന്നോ ഇരട്ടി ലക്ഷണമില്ലാതെയോ നിസാര ലക്ഷണങ്ങളോടെയോ സമൂഹത്തിൽ ഉണ്ട്