Select Your Language

Notifications

webdunia
webdunia
webdunia
Friday, 3 January 2025
webdunia

അറിയിപ്പ്: നിര്‍ത്തിവെച്ച റേഷന്‍ വിതരണം ഇന്നുമുതല്‍ തുടരും

നാളെയും (ഞായര്‍) തൊഴിലാളി ദിനമായ മേയ് ഒന്നിനും റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും

അറിയിപ്പ്: നിര്‍ത്തിവെച്ച റേഷന്‍ വിതരണം ഇന്നുമുതല്‍ തുടരും
, ശനി, 29 ഏപ്രില്‍ 2023 (09:22 IST)
സംസ്ഥാനത്ത് ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം ഇന്നുമുതല്‍ പുനരാരംഭിക്കും. സര്‍വര്‍ തകരാര്‍ താല്‍ക്കാലികമായി പരിഹരിച്ചു. ഏപ്രില്‍ 29, മേയ് 2, 3 തിയതികളില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തനത്തിന് സമയക്രമം തീരുമാനിച്ചിട്ടുണ്ട്. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഈ ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ ഒരു മണി വരെ പ്രവര്‍ത്തിക്കുന്നതാണ്. 
 
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ ഏപ്രില്‍ 29, മേയ് 2, 3 തിയതികളില്‍ ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതല്‍ ഏഴ് മണി വരെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. മേയ് ആറ് മുതല്‍ മേയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. 
 
നാളെയും (ഞായര്‍) തൊഴിലാളി ദിനമായ മേയ് ഒന്നിനും റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോട്ടയത്ത് കാളയുടെ കുത്തേറ്റ് ഉടമ മരിച്ചു, കാളയ്ക്ക് പേവിഷബാധയെന്ന് ആശങ്ക