സംസ്ഥാനസര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയമായതോടെ പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി റേഷന്‍ വ്യാപാരികള്‍. തിങ്കളാഴ്ച മുതല്‍ കടയടപ്പ് സമരവുമായി മുന്നോട്ട് പോകുമെന്നാണ് റേഷന്‍ വ്യാപാരികള്‍ അറിയിച്ചത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ചര്‍ച്ച പരാജയമായതിന് പിന്നാലെയാണ് വിമര്‍ശനം.
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കാരണം കമ്മീഷന്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍ ചര്‍ച്ചയില്‍ അറിയിച്ചിരുന്നു. വേതന പരിഷ്‌കരണ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ റേഷന്‍ വ്യാപാരികളുമായി ചര്‍ച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 27 മുതല്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യാപാരികള്‍ അറിയിച്ചു. വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നിവയാണ് റേഷന്‍ വ്യാപാരികളുടെ ആവശ്യങ്ങള്‍.