അറിയിപ്പ്: റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ഇനിമുതല്‍ ഇങ്ങനെ
റേഷന്‍ വ്യാപാരി സംഘടനകള്‍ ഭക്ഷ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം
റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ച് ഭക്ഷ്യ വിതരണ വകുപ്പ്. രാവിലെ എട്ടര മുതല്‍ 12 വരെയും വൈകിട്ട് നാല് മുതല്‍ ഏഴ് മണി വരെയും റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും.
പുതിയ സമയക്രമീകരണം വരുന്നതോടെ നിലവില്‍ ഉള്ളതിനേക്കാള്‍ അരമണിക്കൂര്‍ പ്രവര്‍ത്തന സമയം കുറയും. നിലവില്‍ രാവിലെ എട്ട് മുതല്‍ 12 വരെയും നാല് മുതല്‍ ഏഴ് വരെയും ആയിരുന്നു പ്രവര്‍ത്തന സമയം.
റേഷന്‍ വ്യാപാരി സംഘടനകള്‍ ഭക്ഷ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.