Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

കെഎസ്ആർടി‌സിയുടെ പ്രതിദിന വരുമാനം ഒന്നര വർഷത്തിന് ശേഷം 5 കോടി കടന്നു

കെഎസ്ആർടി‌സി
, ചൊവ്വ, 23 നവം‌ബര്‍ 2021 (17:42 IST)
ഒന്നര വർഷത്തിന് ശേഷം ആദ്യമായി കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം 5 കോടി കടന്നു.നവംബർ 22 തിങ്കളാഴ്ച 5.28 കോടി രൂപയാണ് കെഎസ്ആർടിസിയിൽ വരുമാനം ആയി ലഭിച്ചത്. ശബരിമലയിലേക്ക് ഉൾപ്പടെ 3445 ബസുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.
 
പമ്പയിലേക്ക് നടത്തിയ 66 സ്പെഷൽ സർവീസുകളിൽ നിന്നുമാത്രം 6,51,495 രൂപയാണ് വരുമാനമായി ലഭിച്ചത്. 2020 മാർച്ച് 11നാണ് അവസാനമായി കെഎസ്ആർടിസിക്ക് ദിവസ വരുമാനം 5 കോടിയ്ക്കടുത്ത് ലഭിച്ചത്. അന്ന് 4572 ബസുകളാണ് സർവീസ് നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടർച്ചയായ നഷ്ടത്തിൽ നിന്നുയർന്ന് വിപണി, നിഫ്‌റ്റി 17,500 കടന്നു