Select Your Language

Notifications

webdunia
webdunia
webdunia
webdunia

എഴുപത് വർഷത്തിനിടെ സെപ്തംബറിൽ ഏറ്റവും ഉയർന്ന മഴ: റെക്കോർഡിട്ട് മൺസൂൺ പിൻവാങ്ങി !

എഴുപത് വർഷത്തിനിടെ സെപ്തംബറിൽ ഏറ്റവും ഉയർന്ന മഴ: റെക്കോർഡിട്ട് മൺസൂൺ പിൻവാങ്ങി !
, വെള്ളി, 2 ഒക്‌ടോബര്‍ 2020 (12:36 IST)
തിരുവനന്തപുരം: 122 ദിവസം നീണ്ടുനിന്ന കാലവർഷം ഔദ്യോഗികമായി അവസാനിച്ചു. ഇത്തവണ റെക്കോർഡിട്ടാണ് കാലവർഷം പിൻവാങ്ങുന്നത് എന്നതാണ് പ്രത്യേകത. ജൂൺ ഒന്നിന് തന്നെ സംസ്ഥാനത്ത് കാലവർഷം എത്തി. 2,227.9 മില്ലിമീറ്റർ മഴയാണ് ഇത്തവണ സംസ്ഥാനത്ത് പെയ്തത്. ഈ കാലയളവിൽ ശരാശരി ലഭിയ്ക്കാറുള്ള മഴ 2049.2 മില്ലീമീറ്ററാണ്. അതായത് 9 ശതമാനത്തിന്റെ വർധന.
 
ജൂൺ മാസത്തിൽ സാധാരണ ലഭിയ്ക്കുന്നതിനേകാൾ 17 ശതമാനം കുറവ് മഴ മാത്രമാണ് ലഭിച്ചത്. എന്നാൽ ജുലൈയിൽ 23 ശതമാനം അധിക മഴ ലഭിച്ചു. ഓഗസ്റ്റിൽ മഴ വീണ്ടും കനത്തു. ഓഗസ്റ്റ് ഏഴ് മുതൽ പത്ത് വരെ അതിശക്തമായ മഴയാണ് സംസ്ഥാനത്ത് പെയ്തത്. 35 ശതമാനം അധിക മഴയാണ് ഓഗസ്റ്റിൽ ലഭിച്ചത്. സെപ്തംബറി മഴ തകർത്തതോടെ ലഭിച്ചത് 132 ശതമാനം അധിക മഴ. കഴിഞ്ഞ 70 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസത്തേക്കാള്‍ സംസ്ഥാനത്ത് സെപ്റ്റംബറിൽ കൂടുതല്‍ മഴ ലഭിച്ചു. സാധാരണ 259.6 മില്ലിമീറ്റര്‍ മഴ ലഭിയ്ക്കുന്നിടത്താണ്  601.3 മില്ലിമീറ്റർ മഴ ലഭിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാറിനുള്ളിൽ കളിയ്കുന്നതിനിടെ ഡോർ ലോക്കായി സഹോദരങ്ങൾ ശ്വാസംമുട്ടി മരിച്ചു