Webdunia - Bharat's app for daily news and videos

Install App

തൃശൂര്‍ പെരിങ്ങല്‍കുത്ത് ഡാമില്‍ റെഡ് അലര്‍ട്ട്

തൃശൂര്‍ ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്

രേണുക വേണു
ബുധന്‍, 26 ജൂണ്‍ 2024 (09:30 IST)
തൃശൂര്‍ ജില്ലയിലെ പൊരിങ്ങല്‍കുത്ത് ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഓറഞ്ച് അലര്‍ട്ട് ഉയര്‍ത്തി മൂന്നാംഘട്ട മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയുടെ തോതും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും കൂടുന്നതിനാല്‍ ജലാശയ നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് +423 മീറ്റര്‍ ആണ്. 424 മീറ്ററാണ് പരമാവധി സംഭരണശേഷി. പരമാവധി സംഭരണശേഷിയില്‍ ജലനിരപ്പെത്തിയാല്‍ ജലം തുറന്നുവിടുമെന്നതിനാല്‍ ചാലക്കുടി പുഴയുടെ ഇരുകരകളിലുമുളളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത പ്രതിരോധ വിഭാഗം അറിയിച്ചു. 
 
തൃശൂര്‍ ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. ഗുജറാത്തിനു മുകളിലായി ഒരു ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി/മിന്നല്‍/കാറ്റ് എന്നിവയോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജൂണ്‍ 27 വരെ അതിശക്തമായ മഴയ്ക്കു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എനിക്ക് ആ ബ്രേയ്ക്ക് അത്രയും ആവശ്യമായിരുന്നു, ആരും എന്നെ മനസിലാക്കാൻ ശ്രമിച്ചില്ല: ഇഷാൻ കിഷൻ

കൂടാനും പാടില്ല കുറയാനും പാടില്ല, തൈറോയിഡ് ഗ്രന്ഥിയെ കുറിച്ച് ഇക്കാര്യങ്ങള്‍ അറിയണം

മീന്‍ ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മദ്യപാനം ഏതൊക്കെ അവയവങ്ങളെ ബാധിക്കും?

മഞ്ജു വാര്യർ കളം മാറ്റിയോ, വിടുതലൈ 2വിന് പുറമെ മറ്റൊരു തമിഴ് സിനിമയിലും നായിക!

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് വാഹനാപകടത്തില്‍ എസ്എഫ്ഐ വനിതാ നേതാവ് അനഘ പ്രകാശ് മരിച്ചു

സംസ്ഥാനത്ത് മുദ്രപത്രങ്ങള്‍ക്ക് ക്ഷാമം; വേണ്ടത് ദിവസവും 200 രൂപയുടെ നാലുലക്ഷം മുദ്രപത്രങ്ങള്‍

വടക്കന്‍ കേരളത്തിലെ മഴയ്ക്കു കാരണം ഇതാണ്

വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുന മര്‍ദ്ദ പാത്തി നിലനില്‍കുന്നു; ഇന്ന് രണ്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

നിര്‍ബന്ധിത ആര്‍ത്തവാവധി സ്ത്രീകള്‍ക്ക് വിപരീത ഗുണം ചെയ്യുമെന്ന് സുപ്രീംകോടതി

അടുത്ത ലേഖനം
Show comments