Publish Date: Wed, 26 Jun 2024 (09:16 IST)
Updated Date: Wed, 26 Jun 2024 (09:20 IST)
അനധികൃത മദ്യവില്‍പ്പനക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് മദ്യം എത്തിച്ചു നല്‍കിയിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. നാദാപുരം എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ സി അബ്ദുള്‍ ബഷീറിനാണ് സസ്‌പെന്‍ഷന്‍ നല്‍കിയത്. കഴിഞ്ഞ ദിവസം അനധികൃത മദ്യവില്‍പ്പനക്കാരന്‍ പിടിയിലായതോടെയാണ് എക്‌സൈസ് ഉദ്യോഗസ്ഥന്റെ പങ്ക് വ്യക്തമായത്.
വകുപ്പിന് കളങ്കമുണ്ടാക്കുന്ന ഗുരുതര കുറ്റമാണ് അബ്ദുള്‍ ബഷീറിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദ്ദേശ നല്‍കിയിട്ടുണ്ട്.